" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "
Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Friday, December 21, 2012

മുതലപ്പൊഴിയിലെ സ്രാവ്

                              വലയില്‍ കുടുങ്ങിയ ഇവനെ ചാട്ടുളി വലിഞ്ഞു മുറുക്കി കൊന്നു 
വലയില്‍ കുടുങ്ങാതെ ചിലതൊകെ കൂട് തകര്‍ത്തു പായുന്നു പുറത്തു. 
( അഞ്ചുതെങ്ങ് തുറയില്‍ കുടുങ്ങിയ സ്രാവ് )

ഇനി ഞാന്‍ മരിക്കില്ല 
കൈയിട്ട് വരലിനും വേണ്ടേ ഒരു നീതി 

Saturday, June 9, 2012

ഇതെന്തു ഭ്രാന്താണ് സുഹൃത്തെ ?

             
യുറോ കപ്പു മല്‍സരത്തില്‍ ഇന്ന് ആരു ജയിക്കുമെന്ന് ഇവര്‍ പ്രവചിച്ചു പോലും ഹ ഹ ഹ 

ശാസ്ത്രം അനുദിനം പുരോഗമിക്കുമ്പോള്‍ അന്ധവിശ്വാസം കൂടുതല്‍ വേരൂന്നി പടരുകയാണോ ?

യുക്തിരഹിതവും അര്‍ത്ഥശൂന്യമുമായ  ഇത്തരം  കോപ്രായം വിനോദത്തിനു വേണ്ടി മാത്രമാണോ  ? 

നമ്മള്‍ തിരിച്ചറിയേണ്ട ഒരു സത്യം (ലേഖനം): ജനാധിപത്യത്തെ ഞെക്കി കൊല്ലുന്നവര്‍ 

Thursday, May 3, 2012

നിങ്ങള്‍ എങ്ങനെ ഇങ്ങനെ ആവുന്നു

ഇന്ന് മലയാളപത്രങ്ങളില്‍ വന്ന ഹൃദയഭേദകമായ വാര്‍ത്തയാണ് 

ഭൂമിയിലെ സകല മദ്യപാന്മാരും സ്വാര്‍ത്ഥന്മാരും വെറുക്കപെടേണ്ടവരും ആണെന്ന് വിശ്വസിക്കുന്നവനാ പുണ്യാളന്‍ 
നാലോ അഞ്ചോ മണിക്കൂറിന്റെ ലഹരിക്ക് വേണ്ടി ഇത്തരക്കാര്‍ തച്ചുടച്ചു കളയുന്നത് അവരെ സ്നേഹിക്കുന്നവരുടെ സ്വപ്നങ്ങളും സമാധാനവുമാണ് !

സുഹൃത്തെ നിങ്ങള്‍ അങ്ങനെ ആവരുതേ , പ്രിയപ്പെട്ടവരുടെ സന്തോഷമാകട്ടെ നമ്മുടെ ലഹരി 

ഇതിലെ പുറത്തു കടക്കാന്‍ ഒരു വഴിയുണ്ട് 

Wednesday, April 11, 2012

അരുതേ അരുതേ അത് ചെയ്യരുതേ


പ്രിയപ്പെട്ട കോണ്‍ഗ്രസ്സ്‌ അനുയായികളെ വിശ്വാസികളെ അഹിംസാ വാദികളെ  , 

അധികാരത്തിന്റെ അപ്പകഷണത്തിനു വേണ്ടി  ആത്മവഞ്ചന നടത്തിയ  രാഷ്ട്രിയ 
ക്ഷണന്മാര്‍ക്ക് വേണ്ടി വിലപിച്ചോളൂ അവര്‍ക്ക് ജയ് വിളിച്ചതോര്ത്ത്  നാണിച്ചോളൂ 

ഇന്നലെ വരെ എതിര്‍ത്ത ഇന്നല വരെ പഴി പറഞ്ഞ ഇന്നലകളുടെ ദുസ്വപ്നത്തെ 

ഇതാ ഞങ്ങളുടെ പൊന്നോമ ഇതാ ഞങ്ങളുടെ വീരപുത്രന്‍ ഇതാ ഞങ്ങളുടെ സ്ഥാനാര്‍ഥി 

 എന്ന് പുകഴ്ത്തി ആ മഹനീയ  വ്യക്തിത്വത്തിന്   വോട്ട് തെണ്ടി ഇറങ്ങാന്‍ പറഞ്ഞാല്‍ 
ആരും ആത്മാഹൂതി ചെയ്യരുതേ ചെയ്യരുതേ ചെയ്യരുതേ  !! 

നിങ്ങളെ ഓര്‍ത്തിരിക്കുന്ന നിങ്ങളെ മാത്രം കാത്തിരിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരെ വേദനിപ്പികരുതെ
അരുതേ അരുതേ അത് ചെയ്യരുതേ  !! 

കാലം മാറിവരും കാറ്റിന്‍  ഗതിമാറും രാഷ്ട്രിയ കഥകള്‍ ഇതു പോലെ തുടര്ന്നുവരും  


Wednesday, April 4, 2012

ഇതോരു വലിയ തമാശ അല്ലെ ഒരു മഹാ വിഡ്ഢിത്തം


ലോകത്തിലെ വലിയ ജനാധിപത്യ രാജ്യം എന്ന് സ്വയം പുകഴ്ത്തുന്ന  ഇന്ത്യയില്‍  ഒരിക്കലും ഒരു  സൈനിക  അട്ടിമറിനടക്കില്ല എന്ന് വിശ്വസിക്കാനും മാത്രം    പുണ്യവാളനു ധൈര്യമില്ല നമ്മുടെ ഭരണസാരഥികളും വ്യവസായ ഭീമന്മാരും   ജനാധിപത്യം കഷണം കഷണം ആക്കി കൈപിടിയില്‍ വച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍  ...... 

എന്നാലും ഈ വാര്‍ത്ത‍   അവിശ്വസനീയം എന്നെ കരുതാന്‍ ആവു ഡല്‍ഹില്‍ പുകഞ്ഞു കൊണ്ടിരിക്കുന്നതൊക്കെ ആളി കത്തിക്കാന്‍ ഇതാരോ വെടിമരുന്നിടുന്നതാണ് . കരസേനാ മേധാവിയെ കൂടുതല്‍ പ്രകോപിപ്പിക്കാനും അദ്ദേഹത്തെ കരിവാരി തേയ്ക്കാനും സര്‍ക്കാരിനെ സമ്മര്‍ദത്തില്‍ ആക്കി എന്തൊക്കെയോ നേടാനും ,  ഇന്ത്യയില്‍   അരാജകത്വവും അരാഷ്ട്രീയ വാദവും അസഹിഷുണതകളും വര്‍ദ്ധിക്കുന്നു വെന്നും വരുത്തി തീര്‍ക്കാനും  അത് വഴി ഇന്ത്യയില്‍  നിക്ഷേപം ഇറക്കാന്‍ തയാര്‍ ആകുന്നവരെ മൂന്നാമാതോന്നു ചിന്തിപ്പിക്കുവാനും അങ്ങനെ ഉള്ള വല്ല സല്‍പേര് കൂടെ  നശിപ്പിക്കാനും   മാത്രമേ ഇത്തരം തരംതാണ വാര്‍ത്തകള്‍  ഉപകരിക്കൂ.

ചൈനയില്‍ സൈനിക അട്ടിമറി നടന്നു എന്ന വാര്‍ത്ത‍ സൃഷ്‌ടിച്ചതുമായി അല്ലെ ആ  മാതൃകയില്‍ ഇതിനു പിന്നില്‍ വല്ല വിദേശഇടപെടുകലും  നടന്നിട്ടുണ്ടാകുമോ ? എന്നും സംശയികേണ്ടി ഇരിക്കുന്നു ?  പണ്ടേ പോലെ ഒരു പത്രത്തേയും വിശ്വസിക്കാന്‍ ആവിലല്ലോ ടു ജി അനുഭവം അതാണല്ലൊ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

അല്ലെ തന്നെ ഒരു കരസേനാ മേധാവിയ്ക്ക് രണ്ടു ആര്‍മി യുണിറ്റ്  കൊണ്ട് പിടിച്ചെടുക്കാന്‍ കഴിയുന്നതാണോ ഈ  ഡല്‍ഹി , അങ്ങനെ ഡല്‍ഹി പിടിച്ചെടുത്താല്‍ കിട്ടുന്നതാണോ    ഇന്ത്യയിലെ മൊത്തം ഭരണം .  ഡല്‍ഹി പിടിച്ചെടുത്തു അങ്ങേര്‍ക്കു   ഇവിടെ എന്ത് എടുത്തു മറിയ്ക്കാനാണ്  .

ഇനിയും മരിച്ചിട്ടില്ലാത്ത ജനാധിപത്യ വിശ്വാസികളെയും നമ്മുടെ ധീരജവാന്മാരെയും ഇങ്ങനെ അവഹേളിക്കരുത് .ഓരോ ഊഹാപോഹങ്ങള്‍ പടച്ചു വിടുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ