" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Wednesday, April 11, 2012

അരുതേ അരുതേ അത് ചെയ്യരുതേ


പ്രിയപ്പെട്ട കോണ്‍ഗ്രസ്സ്‌ അനുയായികളെ വിശ്വാസികളെ അഹിംസാ വാദികളെ  , 

അധികാരത്തിന്റെ അപ്പകഷണത്തിനു വേണ്ടി  ആത്മവഞ്ചന നടത്തിയ  രാഷ്ട്രിയ 
ക്ഷണന്മാര്‍ക്ക് വേണ്ടി വിലപിച്ചോളൂ അവര്‍ക്ക് ജയ് വിളിച്ചതോര്ത്ത്  നാണിച്ചോളൂ 

ഇന്നലെ വരെ എതിര്‍ത്ത ഇന്നല വരെ പഴി പറഞ്ഞ ഇന്നലകളുടെ ദുസ്വപ്നത്തെ 

ഇതാ ഞങ്ങളുടെ പൊന്നോമ ഇതാ ഞങ്ങളുടെ വീരപുത്രന്‍ ഇതാ ഞങ്ങളുടെ സ്ഥാനാര്‍ഥി 

 എന്ന് പുകഴ്ത്തി ആ മഹനീയ  വ്യക്തിത്വത്തിന്   വോട്ട് തെണ്ടി ഇറങ്ങാന്‍ പറഞ്ഞാല്‍ 
ആരും ആത്മാഹൂതി ചെയ്യരുതേ ചെയ്യരുതേ ചെയ്യരുതേ  !! 

നിങ്ങളെ ഓര്‍ത്തിരിക്കുന്ന നിങ്ങളെ മാത്രം കാത്തിരിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരെ വേദനിപ്പികരുതെ
അരുതേ അരുതേ അത് ചെയ്യരുതേ  !! 

കാലം മാറിവരും കാറ്റിന്‍  ഗതിമാറും രാഷ്ട്രിയ കഥകള്‍ ഇതു പോലെ തുടര്ന്നുവരും  


7 comments:

 1. കേരളമേ ലജ്ജിക്കുക..

  ReplyDelete
 2. കേരളത്തിലെ സാമുദായിക സന്തുലനാവസ്ഥ തകര്‍ന്നു..
  **************************************************
  തിരുവനന്തപുരം: ഇന്ന് സുമാത്രയിലുണ്ടായ 8.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ തുടര്‍ച്ചയെന്നോണം കോണ്‍ഗ്രസ്‌-ലീഗ് ചര്‍ച്ചയിലുണ്ടായ ഭൂകമ്പത്തില്‍ കേരളത്തിലെ സാമുദായിക സന്തുലനാവസ്ഥ തകര്‍ന്നുവീണു.. ആളപായം റിപ്പോര്‍ട്ട് ചെയ്തില്ല. ഇതിന്‍റെ തുടര്‍ച്ചയെന്നോണം കേരളത്തിലെ സ്ഥിതി കൂടുതല്‍ വഷളാവാന്‍ സാധ്യത ഉണ്ടെന്നു സുകുമാരന്‍ നായര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ വ്യക്തമാക്കി. എന്നാല്‍ തകര്‍ന്നു വീണ സാമുദായിക സന്തുലനം ഉടനടി പുനര്‍നിര്‍മിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി..

  ReplyDelete
 3. രാഷ്ട്രീയം പാടില്ല...എങ്ങിനെ പാടും

  ReplyDelete
 4. സി പി ഐ എം ഇല്‍ നിന്നും വലിച്ചെറിയുന്ന കറിവേപ്പിലകള്‍ പെറുക്കി എടുത്തു കറിവെക്കുക അല്ലെ ഇപ്പോള്‍ യു ഡി എഫ് ന്റെ പ്രധാന പണി നടക്കട്ടെ . യു ഡി എഫ് എന്നും ഇങ്ങനെ തന്നെ ആണ് . പോലീസിന്റെ അടികൊണ്ടും കൊണ്ഗ്രസ്സിനു വേണ്ടി പോസ്ടരോട്ടിച്ചും ജയ് വിളിച്ചും ജീവിതം പഴക്കിയവര്‍ക്ക് ഒരു വിലയും കൊടുക്കാറില്ല . ജയ് ഹൈകമാണ്ട് ഹായ് കോണ്ഗ്രസ്

  ReplyDelete
  Replies
  1. ഉത്തര ഇന്ത്യയില്‍ പരീക്ഷിച്ചു അവിടത്തെ ജനങ്ങളെ ഭിന്നിപ്പിച്ച അതെ മാര്‍ഗ്ഗം തന്നെയാണ് ഇവിടെയും കോണ്‍ഗ്രസ്‌ നടത്തി കൊണ്ടിരിക്കുന്നത് ......

   സത്യത്തില്‍ ഇവിടെ സന്തുലനം നക്ഷപെട്ടു എന്ന് വിലപിക്കുന്ന സമുദായ മേലാളന്‍ മാര്‍ ഇതിനു മുന്‍ എന്ത് സന്തുലനം ആണ് ഇവിടെ ഉണ്ടയിഉന്നത് എന്ന് കൂടെ വ്യക്തം ആക്കണം സന്തുലനത്തില്‍ നിന്നും വല്ലതും പറിച്ചു തിന്നാന്‍ കഴിയുമോ ,

   ലീഗിന് മന്ത്രിസ്ഥാനം അര്‍ഹത ഉണ്ടായിരുന്നു എങ്കില്‍ അത് നേരുതെ ആവാമായിരുന്നു , തരില്ല മിണ്ടില്ല കൊള്ളില്ല എനോകെ വീമ്പിളക്കി നടന്നിട്ട് ഒരു രാത്രികൊണ്ട് മനം മാറ്റിയത് കേരളത്തിട്നെ രാഷ്ട്രിയ നാണകെടുകളില്‍ ഒന്നായി ഞാന്‍ വ്യഖ്യാനിക്ക്കുന്നു


   കേരളത്തില്‍ ഇക്കണക്കിനു നൂനപക്ഷം സമുദായ അംഗങ്ങള്‍ മാത്രം ജയിക്കുന്ന ഒരു തിരഞ്ഞെടുപ്പുണ്ടയാല്‍ കലഹം നടക്കുമല്ലോ , സമുദായത്തിന്റെ പേര് പറഞ്ഞു ഇഷ്ടകാരെ തിരുക്കി കേറ്റി കാര്യം നടത്തിയെടുക്കുന്നത് ഈ മേലാളന്‍ മാര്‍ തന്നെയാണ് അതൊന്നും ഈ പാവങ്ങള്‍ അറിയുന്നിലല്ലോ ........

   ലീഗിന്റെ അഞ്ചാം മന്ത്രിയെ കൊണ്ട് ഒരു ചുക്കും സംഭാവിക്കാന്പോകുന്നില്ല , ഇത്തരത്തിലുള്ള വിളിച്ചു കൂവല്‍ തുല്യ നീതിയുടെ നിഷേധമായി മാത്രം ജനത്തിനു കാണാന്‍ ആവുകയുല്ലോ അവരെ കൂടെ വിപ്ലവകാരികളും ആരാഷ്ട്രിയ വാദികളും ആക്കനെ ഉപകരിക്ക് .
   അങ്ങനെ അന്നെ എല്ലാ സമുദായത്തിനും ഒരു മന്ത്രിയും തരട്ടെ എന്ത് ഉദ്ദാരണമാണ് നടക്കുന്നതെന്ന് നോക്കാം .....

   Delete
 5. എനിക്ക് ഈ ചര്‍ച്ചയില്‍ പങ്കില്ല
  എനിക്ക് വേണ്ട മന്ത്രിയും എമ്മല്ലെയും എംപിയും
  എനിക്ക് ശമ്പളം കിട്ടണം നാടിനെ കുട്ടി ചോറാക്കിയവനെ
  എന്ത് പറയാന്‍ എല്ലാവരും കണക്കാണ്

  ReplyDelete
 6. അവസരവാദ രാഷ്ട്രീയത്തിന്റെ വികൃത മുഖങ്ങള്‍!!!

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )