" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Wednesday, April 25, 2012

ഇനിയും എന്തൊക്കെ സഹിക്കണം


ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ചെന്നൈ ചെപ്പോക്കില്‍ നടന്ന സിപിഎം പ്രതിഷേധത്തിനിടയില്‍ തലയില്‍ തേങ്ങ അടിച്ചു പൊട്ടിക്കുന്ന പ്രവര്‍ത്തകന്‍ ...

ഇതു സമരവീര്യമോ  ത്യാഗമോ  അതോ നട്ടപിരാന്തോ 

ത്യാഗമെങ്കില്‍  കേരളത്തില്‍ ഇത്തരം ഒരു സമരമാര്‍ഗ്ഗം സ്ഥികരിക്കാന്‍ എത്ര പ്രവര്‍ത്തകരെ  കിട്ടും 

22 comments:

 1. സമര വീഥി യിലെ വേറിട്ട മുഖം

  ReplyDelete
 2. ഇത് ഏതായാലും പിരാന്തല്ല.

  ReplyDelete
 3. സമരമാര്‍ഗ്ഗങ്ങള്‍ ഓരോ സാഹചര്യത്തിന് അനുസരിച്ച് രൂപപെടുത്തി എടുക്കുന്നു . ഇതിലും ത്യഗപൂര്‍ന്നമായ സമരങ്ങള്‍ കേരളത്തിലെ ഇടതു പ്രസ്ഥാനങ്ങള്‍ നടത്തിയട്ടുണ്ട് അത് മനസ്സിലാക്കണം എങ്കില്‍ ചരിത്രം പരിശോധിക്കുക .

  ReplyDelete
  Replies
  1. യ്യോ യ്യോ ചൂടാകല്ലേ എന്റെ സഖാവേ .....

   കേരള സഖാക്കളുടെ സമരവീര കഥകള്‍ പുണ്യാളന്‍ മറക്കുന്നില്ല പക്ഷെ ഇക്കാലത്തും പഴയ പോലൊരു സമരഗാത രചിക്കാന്‍ ആര്‍ക്കാവും .....

   യുവനെതാകള്‍ തെരുവില്‍ കിടന്നു തല്ലുവാങ്ങുന്നത് നമ്മുക്കെന്നു അവകാശപെടാം അപ്പൊ നമ്മുടെ പൊതുമുതലുകള്‍ നശിപ്പിക്കുന്നതു ആര്‍ക്കുവേണ്ടി എന്തിനു വേണ്ടി എന്ന് കൂടി വ്യക്തം ആക്കണം

   Delete
 4. കൊള്ളാം ഈ സമരമുറ.. ഹിഹി..

  ReplyDelete
 5. ഞാനും പുണ്യാളനോട് യോജിക്കുന്നു.

  ReplyDelete
 6. ഭരണാധികാരികള്‍ ജനങ്ങളോടെ ചെയ്യുന്നതും ഇത് തന്നെയല്ലേ...

  ReplyDelete
 7. നിരാഹാര സമരപ്പന്തലില്‍ ആളറിയാതെ ഫുഡ്‌ അടിക്കുന്ന മല്ലൂസഖാക്കള്‍ക്ക് ഇതൊന്നും ഭൂഷണമല്ല.

  ReplyDelete
 8. തലയിൽ അടിക്കേണ്ടത് വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ടപ്പോഴൊക്കെ കക്കാൻ കച്ചകെട്ടിയോരുടെ തലക്കല്ലേ അടിക്കേണ്ടത്...?.. അറീല..പാവങ്ങൾ!

  ReplyDelete
 9. അണികൾ തേങ്ങ അറിഞ്ഞ് ഉടക്കുന്നു, മറ്റേ വീരന്മാർ അറിയാതെ ഉടക്കുന്നു

  ReplyDelete
 10. കഴിഞ്ഞവര്‍ഷമാണെന്നു തോന്നുന്നു, അഞ്ചു ദിവസം തുടര്‍ച്ചയായി സി പി എം കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിച്ചിരുന്നു കേരളത്തില്‍.സി പി എം നടത്തിയ നല്ലൊരു സമരമായിരുന്നൂ അത്. ആ സമരം എറണാകുളത്ത് നടക്കുമ്പോള്‍ ഒരു സഖാവ് മാജിക്ക് അവതരിപ്പിച്ചിരുന്നു,വേദിയില്‍.അന്ന് “ഇതു സമരവീര്യമോ ത്യാഗമോ അതോ നട്ടപിരാന്തോ?, ത്യാഗമെങ്കില്‍ കേരളത്തില്‍ ഇത്തരം ഒരു സമരമാര്‍ഗ്ഗം സ്ഥികരിക്കാന്‍ എത്ര പ്രവര്‍ത്തകരെ കിട്ടും“ എന്ന ചൊദ്യത്തിനു പ്രസക്തിയുണ്ടായില്ലല്ലോ?മാജിക്കറിയാവുന്നവര്‍ മാത്രം സമരം ചെയ്താല്‍ മതിയെന്ന് ആരും പറഞ്ഞുമില്ല.സമരത്തിന്റെ അഭിവാദ്യങ്ങള്‍ക്കിടയിലെ ഇടവേളകളില്‍ സഖാക്കള്‍ അവര്‍ക്കറിയാവുന്ന കലാപരിപാടികള്‍ അവതരിപ്പിക്കുന്നു,ചിലപ്പോള്‍ കവിതാലാപനമാകാം,ചിലപ്പോള്‍ ഗാനാലാപനമാകാം,ചിലപ്പോള്‍ മാജിക്കുമാകാം.തമിഴ് നാട്ടിലെ ജനങ്ങള്‍ പലതും വളരെ വൈകാരീകമായി പ്രകടിപ്പിക്കുന്നവരാണെന്ന് നമുക്കറിയാം.ഉദാഹരണത്തിന് അവരുടെ ഇഷ്ടസിനിമാനായകരൊക്കെ മരിക്കുമ്പോള്‍ വ്യസനം സഹിക്കവയ്യാതെ പലരും ആത്മഹത്യ ചെയ്യാറുള്ളത് നമുക്കറിയാം.അതുപോലെ ഒരു സഖാവ് സമരത്തിനിടയില്‍ അയാള്‍ക്കറിയാവുന്ന ഒരു പരിപാടി അവതരിപ്പിക്കുന്നു അത്രയേയുള്ളൂ.അതു മനസിലാക്കാതെ നമ്മള്‍ തമിഴന്മാരേക്കാള്‍ മോശക്കാരാവുന്നത് മോശമല്ലേ സുഹൃത്തേ?

  ReplyDelete
  Replies
  1. സുഹൃത്തെ കവിതയും കഥയും മാജിക്കും എല്ലാം മറ്റുള്ളവര്‍ക്കും ആസ്വദിക്കാം അത് പോലെ ആണോ തേങ്ങ ഉടക്കല്‍ ?

   ഇത്തരം പ്രഹസനങ്ങള്‍ കൊണ്ട് വിപ്ലവം ആകാശ മാര്‍ഗേണ പറന്നു വരും എന്നൊന്നും നമ്മുക്ക് തോന്നുന്നില്ല സാറേ ..
   ലോകത്തില്‍ നന്മ വളരട്ടെ...

   Delete
  2. എം എസ് മോഹനന്റെ കമന്റ് വളരെ യുക്തിസഹമാണ്. അയാള്‍ (തേങ്ങയുടയ്ക്കാന്‍ തല കൊടുത്തയാള്‍) പരിശീലിച്ച ഒരു വിദ്യ പബ്ലിക്കില്‍ വച്ച് ചെയ്യുന്നു എന്നേയുള്ളു. ഇനി അതുകണ്ടിട്ട് ഇവിടത്തെ സഖാക്കള്‍ അങ്ങിനെ ചെയ്യാന്‍ തയ്യാറാകുമോ എന്നൊക്കെ ചോദിച്ചാല്‍ ചോദ്യം ബാലിശം എന്നേ പറയേണ്ടു.

   Delete
  3. ഇത് മനോരമയില്‍ വന്ന വര്ത്താചിത്രമാണ് , അതില്‍ മാജിക്കിനെ കുറിച്ചോ കലാപരിപാടി എന്നോ പരാമര്‍ശിച്ചു കണ്ടില്ല , പിന്നെ തമിള്‍ നാട്ടില്‍ തലയില്‍ തേങ്ങ ഉടക്കുന്നതു അത്ര പുതിയതോ ആദ്യത്തെയോ കാര്യവുമല്ല അതിനാലാണ് എന്റെ മനോധര്‍മ്മം പോലെ ചില വരിക്കള്‍ എഴുതി ചേര്‍ത്തത് ....

   ഞാനും ഇപ്പോ ആകെ ആശയകുഴപ്പത്തിലാണ് ......

   Delete
  4. മനോരമയല്ലേ... സുഹൃത്തെ... എന്തേലും സത്യമായിട്ടു എഴുതുമോ...?
   ഈ ചിത്രത്തിന് കൊടുത്ത ക്യാപ്ഷനും ആളെ ആക്കുന്ന തരത്തിലായിരുന്നു..

   Delete
 11. നാട്ടപ്രാന്തു
  അവനോന്റെ തല അല്ലെ
  എന്തും ആവാലോ

  ReplyDelete
 12. സമരതീവ്രത തലയിൽ ഒരു വികാരമായി കയറിയാൽ പിന്നെ അതിന്റെ വിജയത്തിന് വേണ്ടി എന്തും ചെയ്യും. കാണുന്ന പലർക്കും അത് മറ്റുവിധത്തിൽ തോന്നും.! പക്ഷെ അതൊരു വികാരമാണ്. അതിനെ വന്ദിക്കില്ലെങ്കിലും നിന്ദിക്കണ്ട. ആശംസകൾ.

  ReplyDelete
 13. മനസ്സിന്റെ തീഷ്ണമായ വികാരം..

  ReplyDelete
 14. ഗിന്നസ്‌ റിക്കാര്‍ഡ്‌ വല്ലോം ലക്ഷ്യമാക്കിയാണോ ആവോ?
  തലതിരിവ് കാട്ടിയാലും തലമണ്ട അടിച്ചുപൊളിക്കാന്‍ പോലും പറ്റില്ല എന്ന അവസ്തയായോ കര്‍ത്താവേ......

  ReplyDelete
 15. ഒരു തേങ്ങ ഉടയ്ക്കാം എന്ന് വിചാരിച്ചതാണ്, പവര്‍ കട്ട് കാരണം കഴിഞ്ഞില്ല, എന്തായാലും അയാള്‍ ഉടച്ച സ്ഥിതിക്ക് .....

  വേണ്ട അല്ലെ.. രാഷ്ട്രീയക്കാരുടെ തലയില്‍ തേങ്ങ ഉടയ്ക്കുക എന്നാ സമ്പ്രദായം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെകില്‍......

  ReplyDelete
  Replies
  1. ഹ ഹ ഹ ഹ എങ്കില്‍ തേങ്ങായ്ക്ക് എന്തായിരിക്കും ഡിമാണ്ട് , തേങ്ങാ കര്‍ഷകരോകെ കോടിശ്വരന്മാര്‍ തന്നെ .....

   Delete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )