" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Wednesday, April 4, 2012

ഇതോരു വലിയ തമാശ അല്ലെ ഒരു മഹാ വിഡ്ഢിത്തം


ലോകത്തിലെ വലിയ ജനാധിപത്യ രാജ്യം എന്ന് സ്വയം പുകഴ്ത്തുന്ന  ഇന്ത്യയില്‍  ഒരിക്കലും ഒരു  സൈനിക  അട്ടിമറിനടക്കില്ല എന്ന് വിശ്വസിക്കാനും മാത്രം    പുണ്യവാളനു ധൈര്യമില്ല നമ്മുടെ ഭരണസാരഥികളും വ്യവസായ ഭീമന്മാരും   ജനാധിപത്യം കഷണം കഷണം ആക്കി കൈപിടിയില്‍ വച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍  ...... 

എന്നാലും ഈ വാര്‍ത്ത‍   അവിശ്വസനീയം എന്നെ കരുതാന്‍ ആവു ഡല്‍ഹില്‍ പുകഞ്ഞു കൊണ്ടിരിക്കുന്നതൊക്കെ ആളി കത്തിക്കാന്‍ ഇതാരോ വെടിമരുന്നിടുന്നതാണ് . കരസേനാ മേധാവിയെ കൂടുതല്‍ പ്രകോപിപ്പിക്കാനും അദ്ദേഹത്തെ കരിവാരി തേയ്ക്കാനും സര്‍ക്കാരിനെ സമ്മര്‍ദത്തില്‍ ആക്കി എന്തൊക്കെയോ നേടാനും ,  ഇന്ത്യയില്‍   അരാജകത്വവും അരാഷ്ട്രീയ വാദവും അസഹിഷുണതകളും വര്‍ദ്ധിക്കുന്നു വെന്നും വരുത്തി തീര്‍ക്കാനും  അത് വഴി ഇന്ത്യയില്‍  നിക്ഷേപം ഇറക്കാന്‍ തയാര്‍ ആകുന്നവരെ മൂന്നാമാതോന്നു ചിന്തിപ്പിക്കുവാനും അങ്ങനെ ഉള്ള വല്ല സല്‍പേര് കൂടെ  നശിപ്പിക്കാനും   മാത്രമേ ഇത്തരം തരംതാണ വാര്‍ത്തകള്‍  ഉപകരിക്കൂ.

ചൈനയില്‍ സൈനിക അട്ടിമറി നടന്നു എന്ന വാര്‍ത്ത‍ സൃഷ്‌ടിച്ചതുമായി അല്ലെ ആ  മാതൃകയില്‍ ഇതിനു പിന്നില്‍ വല്ല വിദേശഇടപെടുകലും  നടന്നിട്ടുണ്ടാകുമോ ? എന്നും സംശയികേണ്ടി ഇരിക്കുന്നു ?  പണ്ടേ പോലെ ഒരു പത്രത്തേയും വിശ്വസിക്കാന്‍ ആവിലല്ലോ ടു ജി അനുഭവം അതാണല്ലൊ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

അല്ലെ തന്നെ ഒരു കരസേനാ മേധാവിയ്ക്ക് രണ്ടു ആര്‍മി യുണിറ്റ്  കൊണ്ട് പിടിച്ചെടുക്കാന്‍ കഴിയുന്നതാണോ ഈ  ഡല്‍ഹി , അങ്ങനെ ഡല്‍ഹി പിടിച്ചെടുത്താല്‍ കിട്ടുന്നതാണോ    ഇന്ത്യയിലെ മൊത്തം ഭരണം .  ഡല്‍ഹി പിടിച്ചെടുത്തു അങ്ങേര്‍ക്കു   ഇവിടെ എന്ത് എടുത്തു മറിയ്ക്കാനാണ്  .

ഇനിയും മരിച്ചിട്ടില്ലാത്ത ജനാധിപത്യ വിശ്വാസികളെയും നമ്മുടെ ധീരജവാന്മാരെയും ഇങ്ങനെ അവഹേളിക്കരുത് .ഓരോ ഊഹാപോഹങ്ങള്‍ പടച്ചു വിടുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ 

17 comments:

  1. ഇതാണ് ഇന്നത്തെ മാധ്യമ സംസ്കാരം . വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കി റിയാല്‍ വിഷയത്തില്‍ നിന്നും ജനശ്രേത്ഥ തിരിച്ചു വിടാന്‍ ഉള്ള പലരുടെയും നിഗൂഡ ശ്രെമത്തിന്റെ ഭാഗം ആണ് ഇങ്ങനെ ഉള്ള വാര്‍ത്തകള്‍ . ഇത് കൊണ്ട് നാടിനോ നാട്ടുകാര്‍ക്കോ ഒരു ഗുണവും ഉണ്ടാകില്ല . കേരളത്തില്‍ മനോരമയും മാതൃഭൂമിയും പയറ്റുന്ന തന്ത്രം ഇത് തന്നെ . നാടകമേ ഉലകം . ഇനിയും ഇങ്ങനെ ഉള്ള നാടകങ്ങള്‍ കാണാം നമുക്ക്

    ReplyDelete
    Replies
    1. ഇന്ന് മാധ്യമങ്ങള്‍ വിചാരിച്ചാല്‍ ആടിനെ പട്ടിയക്കാം പട്ടിയെ കുതിരയുമാക്കാം എതൊരു വിഷയത്തിലും അധിമ വിധികര്‍ത്താക്കള്‍ മാധ്യമാങ്ങളായി മാറുകയാണ് !!

      Delete
  2. ആന്റണി രാജിവെയ്ക്കണം: ബി.ജെ.പി
    Posted on: 04 Apr 2012

    ന്യൂഡല്‍ഹി: രാജ്യത്ത് സൈനിക അട്ടിമറിനീക്കം നടന്നതായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി രാജിവെയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

    രാജിവെയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ അദ്ദേഹത്തെ പ്രധാനമന്ത്രി പുറത്താക്കണമെന്നും റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

    ReplyDelete
  3. സൈനിക നീക്കം: കരസേന നിഷേധിച്ചു
    Posted on: 04 Apr 2012

    ന്യൂഡല്‍ഹി: ഡല്‍ഹിയിലേയ്ക്ക് സൈനിക നീക്കം നടന്നെന്ന വാര്‍ത്ത കരസേന വൃത്തങ്ങള്‍ നിഷേധിച്ചു. സര്‍ക്കാരിനെ അറിയിക്കാതെ കരസേനയുടെ രണ്ട് സൈനിക യൂണിറ്റുകള്‍ രാഷ്ട്രപതി ഭവന്‍ ലക്ഷ്യമാക്കി നീങ്ങിയെന്ന് ഒരു ദേശീയ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

    ജനവരി 16, 17 തിയതികളിലാണ് സൈനിക നീക്കം നടന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തയില്‍ പറഞ്ഞിരുന്നു. വിരമിക്കല്‍ പ്രായ വിവാദവുമായി ബന്ധപ്പെട്ട് സൈനിക മേധാവി ജനറല്‍ വി.കെ സിങ് സുപ്രീം കോടതിയെ സമീപിച്ചതിന്റെ അടുത്ത ദിവസമായിരുന്നു സൈനിക നീക്കമെന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    എന്നാല്‍, റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. നിത്യേനയുള്ള സൈനിക പരിശീലനത്തിന്റെ ഭാഗമായാണിതെന്ന് കരസേനയും വിശദീകരിച്ചിട്ടുണ്ട്.

    ReplyDelete
  4. എല്ലാം അങ്ങനെയാണു പുണ്യാളാ

    ReplyDelete
  5. എന്തായാലും ആദര്‍ശധീരന്റെ(?!) മുഖംമൂടി കുറെയൊക്കെ അഴിഞ്ഞു തുടങ്ങീട്ടോ.

    ReplyDelete
  6. വാര്‍ത്ത അറിഞ്ഞപ്പോ വല്ലാണ്ട് ഞെട്ടി പോയി അങ്ങനെ വല്ലതും നടന്നിരിക്കുമോ? ഇതു വായിച്ചപ്പോ ഒരാശ്വാസം തോന്നുന്നു പുണ്യാളന്റെ വിശകലനം അടിപൊളി എല്ലാ വഴിയിലും കടന്നു ചെന്ന് കലക്കി മറിച്ചല്ലോ ..ആശംസകള്‍ .

    ReplyDelete
    Replies
    1. അറിഞ്ഞപ്പോള്‍ ഞാനും , ആലോചിച്ചപ്പോള്‍ അവിശ്വസനീയമായിരുനില്ലേ എല്ലാമെന്നു തോന്നി

      Delete
  7. മൂല്ല്യ ബോധമില്ലാത്ത പത്രക്കാർ കാലബോധമില്ലാതെ വിളമ്പുന്നതാണ്‌ ഇതൊക്കെ...ഇപ്പോഴെത്തെ പത്രക്കാർ അങ്ങിനെയാണ്‌...ലോക്കൽ അടി പിടി അന്താരാഷ്ട്ര പ്രശ്നമാക്കി കളയും....അടി പിടി കൂടിയവർ ഒന്നിച്ച് ചായ കുടിച്ച് പോയാലും ചർച്ചിച്ചു കൊണ്ടിരിക്കും... പണിയില്ല.. അപ്പോൾ പണി ഉണ്ടാക്കുന്നതാണ്‌...

    വല്ല പാക്കിസ്ഥാനിലോ, അഫ് ഗാനിസ്ഥാനിലോ ആണെങ്കിൽ വിശ്വസിക്കാമായിരുന്നു... ഇതൊക്കെ നടക്കുന്ന കേസാണെങ്കിൽ ഞാൻ ആരെയും കൂട്ടാതെ ഒറ്റയ്ക്ക് പോയി അവരെ പിടിച്ചിറക്കിയിട്ട് മക്കളെ ഇങ്ങനെ ഭരിക്കണം ട്ടോ എന്ന് പറഞ്ഞ് കാണിച്ചു കൊടുത്ത് തിരിച്ചു വന്നേനേ... വർഷാ വർഷം ഇലക്ഷൻ നടത്തീറ്റ് ഇരിക്കണം എന്നൊന്നും ഇല്ല .. ഒരു ദിവസം.... ഒറ്റ ദിവസം... എല്ല്ലാ കള്ളപ്പണക്കാരുടേയും കള്ളപ്പരിഷകളുടേയും പണം വാരിയെടുത്തിട്ട് റേഷൻ കടേലും മാവേലി സ്റ്റൊറിലും ആളുകളെ വരി നിർത്തിച്ച് എണ്ണിയെണ്ണി കൊടുക്കണം... എന്നിട്ട് പറയണം.. നിങ്ങളുടെ പൈസയാണ്‌.. നമുക്കിതൊന്നും വേണ്ടേ ജനതകളേ .. പോയി പിള്ളാർക്ക് പച്ചരി വാങ്ങിച്ച് കൊടുത്തോ.. എന്ന്.. പറ്റാത്തതു കൊണ്ട് വേണ്ടെന്ന് വെച്ചതാ...അല്ലാതെ വേണ്ടാന്ന് വെച്ചിട്ട് പറ്റിക്കുന്നതല്ല...എന്നിട്ട് ഭരണം അവർക്ക് തിരികെ കൊടുത്തിട്ട് പറയണം ഭരിക്കാൻ അറിയാഞ്ഞിട്ടല്ല പോട്ടേന്ന് വിചാരിച്ചിട്ടാണ്‌ കേമന്മാരേ.. എല്ലാവരും കളിച്ചാൽ ഗ്യാലറീൽ കാണാൻ ആളുവേണ്ടേ അതാ നിങ്ങളെ കളിക്കാൻ പറഞ്ഞയച്ചത്..
    ....നമുക്കും ഉണ്ടാവില്ലേ ആ കസേരയിൽ ഇരുന്നിട്ട് ഒന്ന് മുറുക്കി തുപ്പാൻ മോഹം...
    ആശംസകൾ നേരുന്നു

    ReplyDelete
    Replies
    1. ഹ ഹ ഹ ഹ ഹ ഹ ഹഹഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹ

      Delete
  8. പട്ടാള അട്ടിമറി; വെളിപെടുത്തല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍
    Published on Thu, 04/05/2012 - 11:04 ( 2 min 37 sec ago)
    (+)(-) Font Size ShareThis

    ന്യൂദല്‍ഹി: പട്ടാള അട്ടിമറി ശ്രമത്തിന്റെ സ്വഭാവമുള്ള സൈനിക നീക്കം ദല്‍ഹിയില്‍ നടന്നുവെന്ന തങ്ങളുടെ വെളിപെടുത്തല്‍ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍-ഇന്‍- ചീഫ് ശേഖര്‍ ഗുപ്ത. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സത്യം ഒരിക്കലും മൂടിവെക്കാനാവില്ലെന്നും സത്യം ബോധ്യമായാല്‍ അത് പൊതുജന ശ്രദ്ധയില്‍ കൊണ്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യം വിളിച്ചു പറയാനുള്ള നട്ടെല്ലും തൊലിക്കട്ടിയുമുണ്ടെങ്കില്‍ അത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    തെറ്റ് പറ്റിയാല്‍ അതംഗീകരിക്കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

    പട്ടാള അട്ടിമറി ശ്രമത്തിന്റെ സ്വഭാവമുള്ള സൈനിക നീക്കം ദല്‍ഹിയില്‍ നടന്നുവെന്നായിരുന്നു ഇന്ത്യന്‍ എക്സ്പ്രസിന്റെ വെളിപ്പെടുത്തല്‍. ജനുവരി 16ന് രാത്രി കരസേനയുടെ രണ്ടു പ്രധാന യൂനിറ്റുകള്‍ ഹിസാര്‍, പാലം എന്നിവിടങ്ങളില്‍നിന്ന് പ്രതിരോധ മന്ത്രാലയത്തെ മുന്‍കൂട്ടി അറിയിക്കാതെ ദല്‍ഹി ലക്ഷ്യമാക്കി നീങ്ങിയെന്നാണ് 'ദി ഇന്ത്യന്‍ എക്സ്പ്രസ്' ദിനപത്രത്തിലെ വാര്‍ത്ത. വിന്യസിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തുനിന്ന് സൈനിക യൂനിറ്റുകള്‍ എങ്ങോട്ടു നീങ്ങുന്നതിനും കരസേനാ ആസ്ഥാനത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അനുമതി ആവശ്യമുണ്ട്. എന്നാല്‍, ഇതൊന്നുമില്ലാതെയാണ് ഹരിയാനയിലെ ഹിസാറില്‍ കേന്ദ്രീകരിച്ചിരുന്ന കരസേനയുടെ 33 ാം ആംഡ് ഡിവിഷന്റെ ഒരുഭാഗവും ആഗ്രക്കു സമീപം കേന്ദ്രീകരിച്ചിരുന്ന 50-ാം പാരാ ബിഗ്രേഡിന്റെ ഒരു ഭാഗവും സന്നാഹങ്ങളുമായി തലസ്ഥാന നഗരിയിലേക്ക് നീങ്ങിയതെന്നാണ് പത്രം വെളിപ്പെടുത്തിയത്. സേനാ നീക്കം ഇന്റലിജന്‍സ് ബ്യൂറോ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും ഉന്നത ഭരണാധികാരികള്‍ക്ക് ഉറക്കമില്ലാ രാത്രിയായി അതു മാറിയെന്നും പത്രം വിശദീകരിച്ചു. ഒടുവില്‍ രണ്ടു സേനാ യൂനിറ്റുകളെയും തിരിച്ചയച്ചു.

    പത്രാധിപര്‍ ശേഖര്‍ ഗുപ്ത അടക്കം മൂന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തയാറാക്കിയ ഈ വാര്‍ത്ത മാത്രമാണ് ഇന്നലത്തെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ ഒന്നാം പേജിലുണ്ടായിരുന്നത്.

    പത്രത്തിന്റെ വെളിപെടുത്തല്‍ തലസ്ഥാനത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍, വാര്‍ത്ത തീര്‍ത്തും നിഷേധിച്ച സര്‍ക്കാറും സേനയും സൈന്യത്തിന്റെ ദേശക്കൂറില്‍ തികഞ്ഞ വിശ്വാസം പ്രകടിപ്പിച്ചു.

    ReplyDelete
    Replies
    1. ഹ ഹ ഹ പിടിച്ചടക്കാന്‍ വന്നവര്‍ എന്താ മടങ്ങി പോയത് ......

      കിരീടത്തില്‍ മോഹന്‍ ലാലിനോട് തിലകന്‍ പറഞ്ഞപോലെ

      ( മോനെ നിന്റെ അച്ചനാണ് പറയുന്നെ കത്തി താഴെ ഇടടാ )

      എന്നപോലെ വല്ല ഗംഭീര പ്രയോഗവും ആറ്റണി പറഞ്ഞിരിക്കുമോ

      Delete
  9. വളരെ സന്തോഷം സുഹൃത്തെ നന്ദി

    ReplyDelete
  10. സേനാനീക്കം: വാര്‍ത്തയ്ക്ക് പിന്നില്‍ കേന്ദ്രമന്ത്രിയെന്ന് റിപ്പോര്‍ട്ട്‌
    Posted on: 05 Apr 2012


    ന്യൂഡല്‍ഹി: കരസേനയുടെ സുപ്രധാന വ്യൂഹം ജനവരിയില്‍ രാജ്യതലസ്ഥാനത്തേക്ക് മുന്നറിയിപ്പില്ലാതെ മാര്‍ച്ച് ചെയ്‌തെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ കേന്ദ്രമന്ത്രിസഭയിലെ തന്നെ ഒരു പ്രമുഖനാണെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള സണ്ടെ ഗാര്‍ഡിയന്‍ വാരിക റിപ്പോര്‍ട്ട് ചെയ്തു. വിരമിക്കല്‍ പ്രായം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറുമായി നിലനിന്ന തര്‍ക്കത്തില്‍ ജനറല്‍ വി.കെ സിങ് സുപ്രീംകോടതിയെ സമീപിച്ച ദിവസമായിരുന്നു സേനാനീക്കമെന്നായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്

    ആയുധ ഇടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ബന്ധു മുഖേനെയാണ് ഈ കേന്ദ്രമന്ത്രി ഗൂഢാലോചന നടത്തിയതെന്നും വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു. ജനറല്‍ വി.കെ സിങ്ങിന് രാഷട്രീയ രംഗത്ത് നിന്ന് ലഭിച്ചിരുന്ന പിന്തുണ ഇല്ലാതാക്കുകയായിരുന്നു വാര്‍ത്തയ്ക്ക് പിന്നിലെ പ്രധാന ലക്ഷ്യമെന്നും സണ്ടെ ഗാര്‍ഡിയന്‍ വ്യക്തമാക്കുന്നു.

    ഗവണ്‍മെന്റും വി.കെ സിങ്ങും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത രൂക്ഷമാക്കുക എന്ന ഉദ്ദേശവും റിപ്പോര്‍ട്ടിന് പിന്നിലുണ്ടായിരുന്നു. പത്ര റിപ്പോര്‍ട്ട് കോളിളക്കമുണ്ടാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും പത്രത്തിനെതിരെ രംഗത്തുവരുമെന്ന് ഈ മന്ത്രി പ്രതീക്ഷിച്ചിരുന്നില്ലെന്നും വാരിക പറയുന്നു.

    ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യ സ്വാമിയും ഒരു കേന്ദ്രമന്ത്രിയാണ് ഈ റിപ്പോര്‍ട്ടിന് പിന്നിലെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

    സണ്ടെ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്

    ReplyDelete
  11. http://www.sunday-guardian.com/investigation/senior-minister-sutradhar-of-coup-report

    ReplyDelete
    Replies
    1. കരസേനാ മേധാവിയെ കൂടുതല്‍ പ്രകോപിപ്പിക്കാനും അദ്ദേഹത്തെ കരിവാരി തേയ്ക്കാനും സര്‍ക്കാരിനെ സമ്മര്‍ദത്തില്‍ ആക്കി എന്തൊക്കെയോ നേടാനും ,

      ഞാനീ കാര്യം സൂചിപ്പിചിരുനല്ലോ പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടാവണം , അതൊകെ പുറത്തു കൊണ്ടാവരനമെന്നും ശിക്ഷിക്കപെടനമെന്നും ആഗ്രഹിക്കാം പ്രതീക്ഷിക്കാം ,

      ഓ അതൊന്നും നടക്കില്ല എന്ന് സമാധാനിക്കാം

      Delete
  12. വെറും സ്റ്റണ്ട് മാത്രം.

    ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )